തിരുനാൾ ആഘോഷങ്ങൾ
1493743
Thursday, January 9, 2025 2:03 AM IST
പനത്തടി സെന്റ് ജോസഫ് ഫെറോന
തീർഥാടന പള്ളിയിൽ
കോളിച്ചാൽ: പനത്തടി സെന്റ് ജോസഫ് ഫെറോനാ തീർഥാടന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് നാളെ ഉച്ചകഴിഞ്ഞ് 3.45ന് ഇടവക വികാരി റവ.ഡോ. ജോസഫ് വാരണത്ത് കൊടിയേറ്റും. വൈകുന്നേരം നാലിന് ആഘോഷമായ സമൂഹബലി, വചനസന്ദേശം-മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ.
സഹകാർമികർ-ഫാ. ജോസ് പാറയിൽ, ഫാ. ആശിഷ് അറയ്ക്കൽ. അഞ്ചിനു പുതിയ സെമിത്തേരി വെഞ്ചരിപ്പ്. ആറിനു വാഹന വെഞ്ചരിപ്പ്. 11നു രാവിലെ 6.15നു വിശുദ്ധ കുർബാന, ലദീഞ്ഞ്, വചനസന്ദേശം- ഫാ. ക്രിസ് കടക്കുഴിയിൽ. ഉച്ചകഴിഞ്ഞ് മൂന്നിനു നേർച്ചകാഴ്ച സമർപ്പണം.
വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം- റവ.ഡോ. ജോസഫ് മുട്ടത്തു കുന്നേൽ. 6.30നു കോളിച്ചാൽ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് സമാപന ആശിർവാദം. 8.30നു കോഴിക്കോട് സൃഷ്ടി കമ്യൂണിക്കേഷന്റെ സാമൂഹിക സംഗീത നാടകം-നമ്മൾ.
സമാപനദിനമായ 12നു രാവിലെ 6.15ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. പ്രകാശ് കാഞ്ഞിരത്തുങ്കൽ. 10നു റവ.ഡോ. ആന്റണി തറേക്കടവിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. സഹകാർമികർ-ഫാ.നിധിൻ ചെറുനിലം, ഫാ. മാർട്ടിൻ പാഴൂപറമ്പിൽ. ഉച്ചയ്ക്കു 12നു പ്രദക്ഷിണം, സമാപനആശിർവാദം. തുടർന്ന് സ്നേഹവിരുന്ന്.
ചുള്ളി സെന്റ് മേരീസ് പള്ളിയിൽ
ചുള്ളി: കാര്യോട്ടുചാലില്‍ പരിശുദ്ധ അമ്മയുടെ നാമത്തില്‍ സ്ഥാപിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കര്‍മം ഇന്നു വൈകുന്നേരം 5.30നു മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം. ഏഴിന് സ്നേഹവിരുന്ന്.
നാളെ വൈകുന്നേരം 4.30നു ചുള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് ഇടവക വികാരി ഫാ. ജോബിന് കാഞ്ഞിരത്തിങ്കല്‍ കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം-ഫാ. തോമസ് വെള്ളൂര്പുത്തന്പുര. 11നു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന,വചനസന്ദേശം-ഫാ. സെബാസ്റ്റ്യന്‍ കണിപറമ്പില്‍. ഏഴിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
തിരുനാള്‍ സന്ദേശം-ഫാ. ആന്റണി പള്ളിക്കുന്നേല്‍. രാത്രി 8.30നു കണ്ണൂര്‍ എസ്എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള. സമാപനദിനമായ 12നു രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം-ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട്. ഉച്ചയ്ക്കു 12ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീര്‍വാദം. ഒരുമണിക്ക് സ്നേഹവിരുന്ന്.
കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് പള്ളിയിൽ
കാലിച്ചാനടുക്കം: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെയും മറ്റന്നാളും 13 മുതല്‍ 16 വരെയും വൈകുന്നേരം 4.30നും 12നു രാവിലെ എട്ടിനും നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി പുതുമന, ഫാ. ഷാനറ്റ് ചിരണക്കല്, ഫാ. ജോര്‍ജ് കാരിക്കത്തടത്തില്, ഫാ. ജോര്‍ജ് കളപ്പുര, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ഫാ. ജോസഫ് നൂറമ്മാക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
17നു വൈകുന്നേരം 4.15ന് ഇടവക വികാരി ഫാ. സുനീഷ് പുതുക്കുളങ്ങര കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ വെണ്മനിക്കട്ടയല് കാര്‍മികത്വം വഹിക്കും. 18നു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. മാത്യു പ്രവര്ത്തുംമലയില്. തിരുനാള്‍ സന്ദേശം-ഫാ. ലൂക്കോസ് മാടശേരി. 6.30നു വേളാങ്കണ്ണി മാതാ കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. രാത്രി 8.30നു കൊല്ലം ആവിഷ്കാരയുടെ നാടകം-സൈക്കിള്‍. സമാപനദിനമായ 19നു രാവിലെ 10ന് ആഘോഷമായ തിരുനാള്‍ റാസ-ഫാ. മനോജ് കൊച്ചുപുരയ്ക്കല്‍. സഹകാര്‍മികര്‍-ഫാ. പ്രവീണ്‍ പുത്തന്‍പുര, ഫാ. ജോസ് തയ്യില്‍. ഉച്ചയ്ക്കു 12നു സമാപനാശീര്‍വാദം. തുടര്‍ന്ന് സ്നേഹവിരുന്ന്.