തടയണ നിർമാണം തുടങ്ങി
1493996
Friday, January 10, 2025 1:35 AM IST
രാജപുരം: വേനൽക്കാലം പടിവാതിൽക്കൽ എത്തിയതോടെ ജലസംരക്ഷണത്തിനായി പനത്തടിയിൽ തടയണ നിർമാണം തുടങ്ങി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ തോടുകളിൽ താത്കാലികമായി തടയണകൾ നിർമിക്കുന്നത്.
80 സെന്റിമീറ്റർ ഉയരത്തിൽ കല്ലും മണ്ണും ഉപയോഗിച്ചാണ് ചെക്ക് ഡാമുകളുടെ നിർമാണം. തോടുകളുടെ 500 മീറ്റർ ചുറ്റളവിലുള്ള കൃഷി സ്ഥലങ്ങളിലെ കുളങ്ങളിലും കിണറുകളിലും ഇതുമൂലം ജല നിരപ്പ് ഉയരും എന്നാണ് കണക്കുകൂട്ടൽ. വേനൽക്കാല പച്ചക്കറി, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.