തിരുനാൾ ആഘോഷങ്ങൾ
1494307
Saturday, January 11, 2025 2:00 AM IST
കാസര്‍ഗോഡ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ
കാസര്‍ഗോഡ്: സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ. ജോര്‍ജ് വള്ളിമല കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ദീപിക റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പില്‍ കാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സെബാസ്റ്റ്യന്‍ തൈപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. 6.30ന് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ വാര്‍ഷിക ആഘോഷവും കലാവിരുന്നും സംഘടിപ്പിക്കും.
സമാപനദിനനമായ നാളെ രാവിലെ 10നു ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകും. ലദീഞ്ഞിനു ശേഷം സ്നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിക്കും.
കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
കണ്ണിവയൽ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേനയ്ക്കും തിരുനാൾ ആഘോഷത്തിനും തുടക്കമായി. ഇന്നു മുതൽ 16 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, ജപമാല, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവ നടക്കും. ഫാ. ജോസ് മണിക്കത്താഴെ, ഫാ. ജെയിംസ് അരീപ്പറന്പിൽ,ഫാ. മാത്യു വളവനാൽ, ഫാ. മാത്യു പ്രവർത്തുംമലയിൽ, ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ. സെബാസ്റ്റ്യൻ മൈലാടിയിൽ, ഫാ. മാത്യു ചൊള്ളമ്പുഴയിൽ എന്നിവർ കാർമികത്വം വഹിക്കും.
17ന് മരിച്ചവരുടെ ഓർമദിനത്തിൽ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം, ഒപ്പീസ്. 18ന് ഫാ. തോമസ് നടുവിലേക്കുറ്റ് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഭക്തസംഘടനകളുടെ സൺഡേ സ്കൂളിന്റെയും വാർഷികവും കലാസന്ധ്യയും. 19ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ റാസ. ഫാ. തോമസ് മേനന്പാട്ടുപടിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസഫ് മടപ്പാംതോട്ടുംകുന്നേൽ തിരുനാൾ സന്ദേശം നൽകും. രാത്രി ഒന്‍പതിന് സമാപന അശീർവാദം. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
ഹൊസങ്കടി ഉണ്ണിമിശിഹാ പള്ളിയിൽ
മഞ്ചേശ്വരം: ഹൊസങ്കടി ഉണ്ണിമിശിഹാ പള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. ലൂയി മരിയദാസ് കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ. സുബിൻ റാത്തപ്പള്ളി നേതൃത്വം നൽകി. തുടർന്ന് സൺഡേ സ്കൂൾ, ഭക്തസംഘടന എന്നിവയുടെ സംയുക്തവാർഷികം നടന്നു. ഇന്നു വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ലൂക്കോസ് മാടശേരി നേതൃത്വം നൽകും.
റിന് മതസൗഹാർദ സാംസ്കാരിക സമ്മേളനം എ.കെ.എം. അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ഷെട്ടി, വേദമൂർത്തി ഹരിനാരായണ മയ്യ, ഇമാം അബ്ദുൾ ഖാദർ സഖാഫി കാട്ടിപ്പാറ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മജീഷ്യൻ സുധീർ മാടക്കത്തും സംഘവും അവതരിപ്പിക്കുന്ന "മാജിക് സിൽസില'. സമാപന ദിനമായ നാളെ സമൂഹബലി, നൊവേന എന്നിവയ്ക്ക് ഫാ. ലൂയി മരിയദാസ്, ഫാ. എഡ്വിൻ ഫ്രാൻസിസ് പിന്റോ, ഫാ. മൈക്കിൾ കൊന്നാനിക്കാട്, ഫാ. മനു ജോൺസൺ പീടികയിൽ എന്നിവർ കാർമികത്വം വഹിക്കും. ഫാ. ടോമി ചിറക്കൽ വചന സന്ദേശം നൽകും. ഹൊസങ്കടി ടൗണിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം. തുടർന്ന് ആകാശവിസ്മയവും സ്നേഹവിരുന്നും നടക്കും.