ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
1494002
Friday, January 10, 2025 1:35 AM IST
ഉദയപുരം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് ഇന്നു വൈകുന്നേരം 4.30നു വികാരി ഫാ. സെബാസ്റ്റ്യൻ അരീച്ചാലിൽ കൊടിയേറ്റും. 11 മുതൽ 17 വരെയുള്ള തീയതികളിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. കുര്യാക്കോസ് പുതുക്കുളങ്ങര, ഫാ. ആൻഡ്രൂസ് തടത്തിൽ, ഫാ. ലൂക്കാ കുഴിപ്പിള്ളിൽ, ഫാ. ജോസഫ് പാലക്കിയിൽ, ഫാ. തോമസ് പള്ളിക്കൽ, ഫാ. സെബാസ്റ്റ്യൻ പാറത്തുകുടിയിൽ, ഫാ. ജോർജ് കളപ്പുര എന്നിവർ കാർമികത്വം വഹിക്കും.
17ന് വൈകുന്നേരം ഏഴിനു കലാസന്ധ്യ. 18നു വൈകുന്നേരം 4.30നു വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുക്കർമങ്ങൾ. തുടർന്ന് ഉദയപുരം കുരിശടിയിലേക്ക് പ്രദക്ഷിണം. പന്തൽ പ്രസംഗം-ഫാ. ജോസഫ് കൊളുത്താപ്പള്ളിൽ. സമാപനദിനമായ 19നു രാവിലെ 10ന് ആഘോഷമായ തിരുക്കർമങ്ങൾ-ഫാ. അഗസ്റ്റിൻ പയ്യമ്പള്ളിൽ. തുടർന്നു പ്രദക്ഷിണം, സമാപനാശീർവാദം.