പ്രവാസികളുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: ഉണ്ണിത്താന്
1494309
Saturday, January 11, 2025 2:00 AM IST
കാഞ്ഞങ്ങാട്: നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പ്രവാസി ഭാരത് ദിവസിന്റെ ഭാഗമായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചേരി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ഹക്കീം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍. വിനോദ് കുമാര്‍ സ്വാഗതവും നസീര്‍ കോളിയടുക്കം നന്ദിയും പറഞ്ഞു.