റോഡ് ഉദ്ഘാടനം ചെയ്തു
1494001
Friday, January 10, 2025 1:35 AM IST
കല്യോട്ട്: ജെബി മേത്തര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കണ്ണാടിപ്പാറ-കൂരാങ്കര റോഡിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ സ്ഥലമായ കണ്ണാടിപ്പാറയില്‍ നിന്നാണ് റോഡ് ആരംഭിക്കുന്നത്.
650 മീറ്റര്‍ നീളമുള്ള റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മാണം. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, വാര്‍ഡ് മെംബര്‍ രതീഷ് കാട്ടുമാടം, ധന്യ സുരേഷ്, ബി.പി. പ്രദീപ്കുമാര്‍, രാജന് അരീക്കര, സാജിദ് മവ്വല്‍, കാര്ത്തികേയന് പെരിയ, കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.