വനനിയമ ഭേദഗതി ബില്ലിന്റെ കരട് കത്തിച്ച് കേരള കോണ്‍ഗ്രസ്-എം
1493998
Friday, January 10, 2025 1:35 AM IST
വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ പുതിയ വനനിയമ ഭേദഗതി നിയമത്തിന്റെ കരട് പ്രതികാത്മകമായി കത്തിച്ചുകൊണ്ട് കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വെള്ളരിക്കുണ്ടിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ബില്ല് കത്തിച്ച് സമര പ്രഖ്യാപനം നടത്തിയത്.
കാർഷികമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ കരിനിയമം പൂർണമായും പിൻവലിക്കാത്ത പക്ഷം വലിയ ജനകീയ സമരങ്ങൾക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് സജി സെബാസ്റ്റ്യന്‍ പറഞ്ഞു.
ബിജു തുളിശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്ലാക്കൽ, ജോയ് മൈക്കിൾ, ജോസ് തോമസ്, അഭിലാഷ് മാത്യു, ടോമി ഈഴറാത്ത്, സാജു പാമ്പയ്ക്കൽ, ടിമ്മി എലിപ്പുലിക്കാട്ടിൽ, സിദ്ദിഖ് ചേരങ്കൈ, അൻവർ മാങ്ങാട്ട്, ജോസ് പേണ്ടാനത്ത്, ടോമി വാഴപ്പള്ളി, മൈക്കിൾ പുവത്താനി, സി.ആർ. രാജേഷ്, ജോജി പാലമാറ്റം, കെ.സി. പീറ്റർ, ബിജു പാലാട്ടി, ജോഷ്വ ഒഴുകയിൽ, ബെന്നി, സൈമൺ, മനോജ്, ടോമി വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.