വിനോദ്കുമാർ പള്ളയിൽവീട് അനുസ്മരണം നടത്തി
1494306
Saturday, January 11, 2025 2:00 AM IST
കാസര്‍ഗോഡ്: വിനോദ്കുമാര്‍ പള്ളയില്‍വീടിന്റെ വേർപാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രവര്‍ത്തകരെ കൂടെ നിര്‍ത്തി ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വവും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിലപാട് മുഖമുദ്രയാക്കി മുന്നോട്ട് പോയ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉടമയായിരുന്നു വിനോദെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിനോദ്കുമാര്‍ പള്ളയില്‍വീട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, കെ.വി. ഗംഗാധരന്, മീനാക്ഷി ബാലകൃഷ്ണന്, എം.സി. പ്രഭാകരന്, ബി.പി. പ്രദീപ്കുമാര്‍, മാമുനി വിജയന്, സി.വി. ജയിംസ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, പി.വി. സുരേഷ്, ഹരീഷ് പി. നായര്‍, ഗീത കൃഷ്ണന്, എം. രാജീവന് നമ്പ്യാര്‍, സാജിദ് മവ്വല്‍, കാര്ത്തികേയന് പെരിയ, ശ്രീജിത് മാടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാലോം: കെഎസ്യു മാലോത്ത് കസബ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. എൻ.ഡി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎഎ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.കെ. എവുജിൻ മുഖ്യ പ്രഭാഷണം നടത്തി. പി.സി. രഘുനാഥൻ സ്വാഗതവും സുബിത് ചെമ്പകശേരി നന്ദിയും പറഞ്ഞു.
പുല്ലൂര്‍: പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിനോദ്കമര് പള്ളയില്‍വീടിന്റെ ഒന്നാം ചരമവാര്‍ഷികം പുല്ലൂര്‍ പുളിക്കാലില്‍ നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപാലന് അധ്യക്ഷത വഹിച്ചു.
വിജയകുമാര്‍ പുല്ലൂര്‍ സ്വാഗതവും കെ.വി. ദാമോദരന്‍ നന്ദിയും പറഞ്ഞു.