സിപിഎമ്മിന്റെ എല്ലാ കുറ്റകൃത്യങ്ങളുടെയും ആസൂത്രകന്‍ പിണറായി: ജെബി മേത്തര്‍
1493741
Thursday, January 9, 2025 2:03 AM IST
കാഞ്ഞങ്ങാട്: സിപിഎം നടത്തുന്ന എല്ലാ കൊലപാതകങ്ങളുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും ബ്ലൂ പ്രിന്റ് പിണറായി വിജയന്റേതാണെന്നും സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ അദ്ദേഹം ഉപദേശിക്കണമെന്നു മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിള സാഹസ് കേരള യാത്രയ്ക്ക് വിവിധ മണ്ഡലങ്ങളില്‍ നല്കിയ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തര്‍.
നാലാം ദിനത്തില്‍ ഉദുമ, പള്ളിക്കര, അജനൂര്‍, കാഞ്ഞങ്ങാട്, മടിക്കൈ, കിനാനൂര്‍- കരിന്തളം, കോടോം ബെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനില്‍കുമാര്‍ എംഎല്‍എ. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മങ്ങാട്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗോവിന്ദന് നായര്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, മുന്‍ പ്രസിഡന്റ് ഹക്കീം കുന്നേല്‍, കെപിസിസി സെക്രട്ടറി എം. അസൈനാര്‍, മീനാക്ഷി ബാലകൃഷ്ണന് എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.