അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും: കളക്ടര്‍
1492766
Sunday, January 5, 2025 7:54 AM IST
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ജില്ലയിലാകെ 10,74,192 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അന്തിമ പട്ടികയില്‍ എത്തിയപ്പോള്‍ 10,76,634 ആയി മാറിയിട്ടുണ്ട്. 2442 വോട്ടര്‍മാരുടെ വര്‍ധനവാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
വോട്ടര്‍പട്ടികയുടെ മലയാളം കോപ്പികള്‍ എല്ലാം പ്രിന്റ് ചെയ്ത ലഭ്യമായിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കൈപ്പറ്റാവുന്നതാണ്.
കന്നട വോട്ടര്‍പട്ടിക ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു അത് പരിഹരിച്ച് പ്രിന്റിംഗിന് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഞായറാഴ്ചയോടെ പ്രിന്റ് ചെയ്തത് ലഭ്യമാകുമെന്നും കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ 5,24,880 പുരുഷ വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത് അത് അന്തിമ പട്ടികയില്‍ എത്തിയപ്പോള്‍ 5,26,098 ആയി മാറിയിട്ടുണ്ട്. 1218 പുരുഷ വോട്ടര്‍മാരുടെ വര്‍ധനവ്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ 5,49,300സ്ത്രീ വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അത് അന്തിമ പട്ടികയില്‍ എത്തിയപ്പോള്‍ 550525 ആയി മാറിയിട്ടുണ്ട്.