സയൻസ് സിമ്പോസിയവും റിയാലിറ്റി ഷോയും നടത്തി
1492880
Monday, January 6, 2025 1:02 AM IST
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ദശവാർഷികാഘോഷത്തോടനുബന്ധിച്ച് അന്തർദേശീയ സയൻസ് സിമ്പോസിയവും സയൻസ് സ്ലാം റിയാലിറ്റി ഷോയും സംഘടിപ്പിച്ചു. ബീഹാറിലെ നളന്ദ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ബി. നാരായണ ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് നിർമലഗിരി കോളജ് കെമിസ്ട്രി വിഭാഗം തലവൻ ഡോ. നൈജിൽ തോമസ് സിമ്പോസിയം നയിച്ചു. കെ.ജെ. സജിമോൻ മോഡറേറ്ററായി. തുടർന്ന് കുട്ടികൾക്കായി സയൻസ് സ്ലാം സയൻസ് റിയാലിറ്റി ഷോ നടത്തി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഒന്നാം സ്ഥാനവും കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രസന്റേഷൻ മത്സരത്തിൽ പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസിലെ അഞ്ജിത ബിജോയ് ഒന്നാം സ്ഥാനവും കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ അഭിരാം കൃഷ്ണ രണ്ടാം സ്ഥാനവും നേടി.
ഡോ.ബി. നാരായണ, ഡോ. നൈജിൽ തോമസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ, പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക കെ.എം. സോഫി, പിടിഎ പ്രസിഡന്റ് സോമി ജോർജ്, ബിൻസി സ്കറിയ, ജോമി ജോർജ്, ഐനസ് ജോർജ് എന്നിവർ പ്രസംഗിച്ചു.