ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം മരിച്ചു
1493061
Monday, January 6, 2025 10:19 PM IST
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു. മാതോത്ത് ശിവകൃപയില്‍ കുറുവാട്ട് വീട്ടില്‍ കെ. കൃഷ്ണന് നായര്‍ (78) ആണ് മരിച്ചത്.
ഷാര്‍ജയിലെ പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്ന കൃഷ്ണന് നായര്‍ ഇന്നലെ രാവിലെ മംഗളുരുവില്‍ വിമാനമിറങ്ങി ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയത്. വീട്ടിലെത്തി ഏതാനും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.
60 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന കൃഷ്ണന് നായര്‍ എല്ലാവര്‍ഷവും മാതോത്ത് അമ്പലത്തില്‍ ഉത്സവം കൂടാനെത്താറുണ്ട്. ഈമാസം 18നു നടക്കുന്ന ഉത്സവം കൂടാനെത്തിയതായിരുന്നു. ഭാര്യ: മൃണാളിനി. മക്കള്‍: രാജേഷ് (ദുബായ്), രശ്മി (ഓസ്ട്രേലിയ). മരുമക്കള്‍: സിനി (ബാനം), ഹിമേഷ് (ഓസ്ട്രേലിയ). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ (ദുബായ്), ചന്ദ്രന് നായര്‍, ഉഷ.