കുടുംബ സംഗമം നടത്തി
1492884
Monday, January 6, 2025 1:03 AM IST
മാലോം: പഴയ കാര്യങ്ങൾ അയവിറക്കിയും പുതിയ വിശേഷങ്ങൾ പങ്കുവച്ചും 1978-79 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ 45 വർഷങ്ങൾക്ക് ശേഷം മാലോത്ത് കസബ സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. പഴയ കാലത്തിന്റെ ഓർമപ്പെടുത്തലായി സ്കൂളിൽ അവശേഷിക്കുന്ന ഓടിട്ട സ്കൂൾ കെട്ടിടം ഒരു വട്ടം കൂടിയെന്ന് പേരിട്ട സംഗമത്തിന് സാക്ഷിയായി.
മുൻ മുഖ്യാധ്യാപകൻ കെ.സി. ജോർജ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ടി.കെ. എവുജിൻ അധ്യക്ഷനായി. അധ്യാപക ദമ്പതികളായ കെ.സി. ജോർജ്, സി.ജെ. മേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജോർജ് കുട്ടി ജോസഫ്, വി.ടി. തോമസ്, കെ.വി. ജോസ്, റിട്ട. എസ്ഐ കുഞ്ഞമ്പു, കുഞ്ഞികൃഷ്ണൻ, കെ.ജെ. ജോർജ്, ഫിലിപ്പോസ് മാത്യു, പോൾ കെ. ജോസഫ്, നിർമല, ഗ്രേസി, ആനി, സെലിൻ, ശോഭ എന്നിവർ പ്രസംഗിച്ചു. കർഷകരും തൊഴിലാളികളും വിദേശത്ത് ജോലി ചെയ്യുന്നവരുമുൾപ്പെടെ നാല്പതോളം സഹപാഠികൾ പരിപാടിയിൽ പങ്കെടുത്തു.