കൂളിയങ്കാലിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു
1492881
Monday, January 6, 2025 1:02 AM IST
കാഞ്ഞങ്ങാട്: ദേശീയപാതയ്ക്കു സമീപം കൂളിയങ്കാലിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. മുട്ടുംചിറ റോഡിലെ നൗഷാദിന്റെ ഓടിട്ട വീടാണ് തകർന്നത്. തകർന്നുവീണ ഭാഗങ്ങൾ വീടിന്റെ തട്ടിൻപുറത്ത് തങ്ങിനിന്നതിനാൽ കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നൗഷാദിന്റെ ഭാര്യയും രണ്ട് കുട്ടികളും വീട്ടിനകത്തുണ്ടായിരുന്നു. മേൽക്കൂര പൂർണമായും തകർന്നു. നഗരസഭാധ്യക്ഷ കെ.വി. സുജാത, വാർഡ് കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി എന്നിവർ സ്ഥലം സന്ദർശിച്ചു.