കെഎസ്ആര്‍ടിസി നിരക്ക് വര്‍ധന പിന്‍വലിക്കണം: എംഎല്‍എ
1493739
Thursday, January 9, 2025 2:03 AM IST
ഉപ്പള:കാസര്‍ഗോഡ്-മംഗളുരു റൂട്ടിലെ കേരള കെഎസ്ആര്‍ടിസി ബസുകളിലെ ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നേരിട്ട് കണ്ട് കത്ത് നല്കി.
കര്‍ണാടകയില്‍ ബസ് ചാര്‍ജ് വര്‍ധന വരുത്തിയപ്പോള്‍ കേരള കെഎസ്ആര്‍ടിസിയും ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തിയത് പിന്‍വലിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു. ദിവസേന കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു കോളജുകളിലേക്കടക്കം പോയിവരുന്ന വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ അടക്കമുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിച്ച് സാധാരണക്കാരുടെ പരാതി പരിഹരിക്കണമെന്നും എംഎല്‍എ കൂട്ടച്ചേര്‍ത്തു.