സീനിയർ സിറ്റിസൺസ് ഫോറം വാർഷികാഘോഷം
1493178
Tuesday, January 7, 2025 2:09 AM IST
പാണത്തൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം പാണത്തൂർ യൂണിറ്റിന്റെ 20-ാം വാർഷികാഘോഷം വ്യാപാരഭവനിൽ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ആർ. സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. സി.കെ. അംബികാസൂനു പതാക ഉയർത്തി. ഏറത്ത് മുഹമ്മദ്കുഞ്ഞി അനുശോചന പ്രമേയം അവതരിപ്പിച്ചു.
പുതുവത്സരാഘോഷം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ടി. അബൂബക്കർ ഹാജി നിർവഹിച്ചു. പഞ്ചായത്തംഗം കെ.ജെ. ജയിംസ് അനുസ്മരണ പ്രഭാഷണവും, ജില്ലാ സെക്രട്ടറി വൈ.എം.സി. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണവും നടത്തി.
ഹൊസ്ദുർഗ് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി. അബ്ദുൾ സലാം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു. മൈക്കിൾ എം. പൂവത്താനി സ്വാഗതവും എൻ. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.