പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു
1492770
Sunday, January 5, 2025 7:54 AM IST
കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാരോപിച്ച് മേൽപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.
ബെണ്ടിച്ചാൽ എയ്യളയിലെ അബ്ദുൾ ജാഫറിനെയാണ് ഹൊസ്ദുർഗ് അതിവേഗ പോക്സോ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. വിനയ് മങ്ങാട്ട്, അഡ്വ. സുമേഷ് എന്നിവർ ഹാജരായി.