അനധികൃത വയറിംഗ് തടയാന്‍ ജില്ലാതലയോഗം ചേര്‍ന്നു
1491786
Thursday, January 2, 2025 1:46 AM IST
കാസര്‍ഗോഡ്: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല യോഗം ചേര്‍ന്നു. അനധികൃത വയറിംഗ് തടയുന്നതിന് ലൈസന്സില്ലാവര് വഴിയാണ് വയറിംഗ് ചെയ്തതെന്ന് കണ്ടെത്തുന്ന പക്ഷം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നത് തടയാനും മേല്‍ പ്രവര്‍ത്തി ക്രമപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യും.
ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. മേല്‍ കാര്യങ്ങള്‍ക്കായി കെഎസ്ഇബിഎല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവയുടെ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശം നല്കി.
കാസര്‍ഗോഡ് കെഎസ്ഇബി, വൈദ്യുത ഭവനം, കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്മാന് സുരേഷ്കുമാര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (ഡിസ്ട്രിബ്യൂഷന്‍) കെഎസ്ഇബിഎല്‍ കാസര്‍ഗോഡ് സര്‍ക്കിള്‍, കണ്‍വീനര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ടി.കെ. ശ്രീജ, മെംബര്‍മാരായ യു.പി. വിപിന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാസര്‍ഗോഡ് എ.വി. രവീന്ദ്രന്, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഇബി സബ് ഡിവിഷന് ഉപ്പള, ബി ക്ലാസ് കോണ്ട്രാക്ടര് പ്രതിനിധികളായി ബി. ജയചന്ദ്ര, സൂപ്പര്‍ വൈസര്‍ പ്രതിനിധി കെ.കെ. അജിത്കുമാര്‍, സി ക്ലാസ് കോണ്ട്രാക്ടര് പ്രതിനിധി ടി.പി. ചന്ദ്രന്, വയര്‍മാന്‍ പ്രതിനിധി രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.