കെഎസ്എസ്പിഎ ജില്ലാ സമ്മേളനം ഇന്നു മുതൽ വെള്ളരിക്കുണ്ടിൽ
1493177
Tuesday, January 7, 2025 2:09 AM IST
വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു രാവിലെ 9.30നു സമ്മേളന നഗരിയിൽ പതാക ഉയർത്തും. 10നു നടക്കുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 9.45നു വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം നടക്കും. 10.30നു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ജോസഫ് മുത്തോലി, ഗിരിജ മോഹനൻ, ടി.കെ. നാരായണൻ എന്നിവർ സംബന്ധിക്കും. സംഘടനയിലെ 3500 അംഗങ്ങളെ പ്രതിനിധീകരിച്ച് 650 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളരിക്കുണ്ട് ടൗണിൽ വിളംബര ജാഥ നടന്നു.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസൽ, കെഎസ്എസ്പിഎ നേതാക്കളായ പി.സി. സുരേന്ദ്രൻ നായർ, എം.കെ. ദിവാകരൻ, ടി.കെ. എവുജിൻ, കെ.എം. വിജയൻ പി.പി. ബാലകൃഷ്ണൻ, കെ. കുഞ്ഞമ്പു നായർ, ജോസുകുട്ടി അറയ്ക്കൽ, സി.എ. ജോസഫ്, പി.ജെ. സെബാസ്റ്റ്യൻ മങ്കയം എന്നിവർ പങ്കെടുത്തു.