കാര്‍ഷിക വിപണനമേള ആരംഭിച്ചു
1492763
Sunday, January 5, 2025 7:54 AM IST
ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക പ്രദര്‍ശ വിപണന മേള ഫെയിം 2025 സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷന് പത്മശ്രീ ജേതാവ് സത്യനാരായണ ബെളെരിയെ അനുമോദിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്ത അര്ജുന് പരപ്പയ്ക്ക് പി. രാഘവേന്ദ്ര ഉപഹാരം നല്കി.
മേളയുടെ പേര് നിര്‍ദേശിച്ച പ്രദീപിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അനുമോദനം നല്കി. ബി.കെ. നാരായണന് സ്വാഗതവും ബി. ഗിരീഷ് നന്ദിയും പറഞ്ഞു. പൊവ്വല്‍ ബഞ്ച് കോര്‍ട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് മൈതാനിയിയില്‍ 12 വരെയാണ് മേള നടക്കുന്നത്.
കാര്‍ഷിക, കാര്‍ഷികേതര ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും, വിപണത്തിനുമായി 100 ലധികം സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി എല്ലാ ദിവസവും സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഷിക പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കര്‍ഷക അവാര്‍ഡുകള്‍ നല്‍കും. ജില്ലയിലെ ഏറ്റവും വലിയ അഗ്രിഫെസ്റ്റാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.