ജലസംരക്ഷണത്തിനായി തെരുവുനാടകം
1492769
Sunday, January 5, 2025 7:54 AM IST
കാസര്‍ഗോഡ്: ജല സംരക്ഷണത്തിന്റെ ആവശ്യകത പൊതു ജനങ്ങളിലേക്കെത്തിക്കുവാനായി ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവു നാടകം അവതരിപ്പിച്ചു.
മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നതിനെതിരെ ജലശപഥം പ്രതിജ്ഞ ചെയ്തു. ജലം ജീവിതം എന്ന പദ്ധതിയുടെ ഭാഗമായി നഗര പ്രദേശങ്ങളില്‍ ജല വിഭവ സംരക്ഷണം, ദ്രവ്യ മാലിന്യ സംസ്കരണം എന്നീ ആശയങ്ങള്‍ ഉയര്‍ത്തി തെളിനീരോട്ടം, പദയാത്രകള്‍, ജല ഘോഷം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. അമൃത് മിഷന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ കെ. വരപ്രസാദ് ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ പി. സുചീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എ. ചന്ദ്രന്, പി. സുധീഷ് കുമാര്‍, എ. രാജന് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ. ശ്യാമള സ്വാഗതവും ടി.ടി. ബേബി സുമതി നന്ദിയും പറഞ്ഞു.