സമരപ്രഖ്യാപന കണ്വന്ഷന് നടത്തി
1493740
Thursday, January 9, 2025 2:03 AM IST
കാസര്‍ഗോഡ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോട്ട് സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ ബാബു കോട്ടയില്‍, പി.കെ. ബാപ്പുഹാജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ. സത്യകുമാര്‍ പ്രസംഗിച്ചു.
സിനിമ സംവിധായിക ആദിത്യ ബേബിക്ക് അനുമോദനം, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ തുകയായ 10 ലക്ഷം നല്കിയ നീലേശ്വരം യൂണിറ്റിനുള്ള അനുമോദനം, ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്കീം ചെക്ക് വിതരണം എന്നിവയും ചടങ്ങില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും വൈസ് പ്രസിഡന്റ് എ.എ. അീസ നന്ദിയും പറഞ്ഞു.