ഇതര സംസ്ഥാനങ്ങളില്‍ കേരള ലോട്ടറി വില്‍ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം
1492768
Sunday, January 5, 2025 7:54 AM IST
കാസര്‍ഗോഡ്: കേരള ലോട്ടറി ടിക്കറ്റ് ഇതര സംസ്ഥാനങ്ങളില്‍ വില്ലന നടത്താന്‍ സര്‍ക്കര്‍ എടുത്ത തിരുമാനം പുനഃപരിശോധിക്കണമെന്ന് ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന് (എഐടിയുസി) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന് നമ്പ്യാര്‍, വി. ബാലന്, ബിജു ഉണ്ണിത്താന്, ചന്ദ്രശേഖരന് അടുക്കം എന്നിവര്‍ പ്രസംഗിച്ചു.