ഫാം കാർണിവൽ; കർഷക സെമിനാർ തുടങ്ങി
1492771
Sunday, January 5, 2025 7:54 AM IST
പിലിക്കോട്: ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നു വരുന്ന ഫാം കാർണിവലിൽ കർഷകർക്കും പൊതുജനങ്ങൾക്കുമായി വിവിധ വിഷയങ്ങളിൽ സെമിനാറിന് തുടക്കമായി. സംയോജിത തെങ്ങുകൃഷി എന്ന വിഷയത്തിൽ കാസർഗോഡ് ജില്ലാ ആത്മാ പ്രോജക്ട് ഡയറക്ടർ പി.വി. സുരേന്ദ്രൻ ക്ലാസെടുത്തു. കാർഷിക ഗവേഷണ കേന്ദ്രത്തിലെ പട്ടേൽ ഹാളിലാണ് എല്ലാ ദിവസവും കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു വരുന്നത്. കാർഷിക കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് ക്ലാസുകൾ.
ആദ്യ ക്ലാസ്സംയോജിത തെങ്ങുകൃഷി എന്ന വിഷയം കാസർഗോഡ് ആത്മാ പ്രോജക്ട് ഡയറക്ടർ പി.വി. സുരേന്ദ്രൻ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സെഷനിൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസി. പ്രഫസർ എം. റെനീഷ ക്ലാസെടുത്തു.
പിലിക്കോട് ഉത്തരമേഖലാ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രഫസർ പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. മീരാ മഞ്ജുഷ പ്രസംഗിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ നടക്കുന്ന സെമിനാറിൽ കൂൺകൃഷിയും വിഭവങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നടക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെനടക്കുന്ന സെമിനാറിൽ കശുമാവിന്റെ ശാസ്ത്രീയ കൃഷിരീതി എന്ന വിഷയത്തിലാണ് ക്ലാസ്.