കെപിഎസ്ടിഎ ഉപജില്ലാ സമ്മേളനം
1492883
Monday, January 6, 2025 1:03 AM IST
ചെർക്കള: കെപിഎസ്ടിഎ കാസർഗോഡ് ഉപജില്ലാ സമ്മേളനം ചെർക്കള മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഡഫിൽ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.ടി. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് കെ.എ. ജോൺ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകനുള്ള സദ്ഭാവന അവാർഡ് ജേതാവായ പി.ടി. ബെന്നി, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് എ.എസ്. രഞ്ജിത്ത്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ടി. ജോഷിമോൻ എന്നിവരെ അനുമോദിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. ജ്യോതിലക്ഷ്മി, സൽമാൻ ജാഷിം, ബി.എ. പ്രിയ, ടി.പി. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ. ജയദേവൻ - പ്രസിഡന്റ്, ഹരീഷ് പ്രസാദ് പേറയിൽ - സെക്രട്ടറി, പി. ഷൈമ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.