റോഡ് ഗതാഗത യോഗ്യമാക്കണം
1492037
Friday, January 3, 2025 1:01 AM IST
കാഞ്ഞങ്ങാട്: നൂറുകണക്കിന് പൊതുജനങ്ങളും അതുപോലെ തന്നെ മലയാര മേഖലയില്‍ നിന്നടക്കം കാഞ്ഞങ്ങാടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വാഴുന്നോറോടി മുതല്‍ നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് വരെയുള്ള റോഡ് ഉടന്‍ തന്നെ ഗതാഗത യോഗ്യമാക്കണമെന്ന് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 162 ബൂത്ത് കമ്മിറ്റി യോഗം ആവശ്യപെട്ടു.
രണ്ടാഴ്ചയിലേറെ അറ്റകുറ്റപണിക്കായി പൊളിച്ചിട്ടിരിക്കുന്ന റോഡ് അരികുകള്‍ ഒരടിയിലേറെ താഴ്ചയില്‍ കുഴിച്ചതിനാല്‍ ദിനംപ്രതി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. കാല്‍നട പോലും ദുസഹമായിരിക്കുകയാണ്. നഗരസഭ ചെയര്‍പേഴ്സണും പരാതി നല്ക്കാന് യോഗം തീരുമാനിച്ചു.