ഇടതുസർക്കാർ തികഞ്ഞ പരാജയം: എ.പി. അനിൽകുമാർ
1493738
Thursday, January 9, 2025 2:03 AM IST
വെള്ളരിക്കുണ്ട്: പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ സമസ്ത മേഖലകളും തകർന്ന് തരിപ്പണമായതിനാൽ തികഞ്ഞ പരാജയമായ ഈ സർക്കാരിനെ ഭരണത്തിൽ നിന്നു പുറത്താക്കാനുള്ള കോൺഗ്രസിന്റെ സമരപോരാട്ടങ്ങൾക്ക് കെഎസ്എസ്പിഎയുടെ പിന്തുണ ഉണ്ടാകണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുൻമന്ത്രിയുമായ എ.പി. അനിൽകുമാർ എംഎൽഎ. കെഎസ്എസ്പിഎ നാല്പതാം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി സെക്രട്ടറിമാരായ ഹരീഷ് പി. നായർ, പി.വി. സുരേഷ്, കെഎസ്എസ്പിഎ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ടി. വനജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രാമകൃഷ്ണൻ, സരണി ജില്ലാ ചെയർമാൻ എ.എം. ശ്രീധരൻ, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ വേലായുധൻ, കെ. സരോജിനി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ സ്വാഗതവും ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ നന്ദിയും പറഞ്ഞു.
പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. രത്നാകരൻ, കെ.വി. രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ നമ്പ്യാർ, സംസ്ഥാന കൗൺസിലർ പി.എ. ജോസഫ്, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ബി. റഷീദ, സരണി കൺവീനർ എൻ.കെ. ബാബുരാജ്, വനിതാ ഫോറം ജില്ലാ സെക്രട്ടറി വി.വി. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി വർക്കിംഗ് കൺവീനർ ടി.കെ. എവുജിൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന സംഘടനാചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ നാലപ്പാട്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഇ. മോഹനൻ, സി.പി. ഉണ്ണികൃഷ്ണൻ, എം.കെ. ചന്ദ്രശേഖരൻ നായർ, എ. ദാമോദരൻ, കെ.എ. യൂസഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തോമസ് മാത്യു എന്നിവർ ചർച്ചയിൽ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ടിൽ നടന്ന ശക്തിപ്രകടനത്തിൽ 750ൽ പരം പ്രവർത്തകർ പങ്കെടുത്തു.