സംഘാടകസമിതി ഓഫീസ് തുറന്നു
1492761
Sunday, January 5, 2025 7:54 AM IST
കാഞ്ഞങ്ങാട്: 27നു കാഞ്ഞങ്ങാട് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് ചെയര്മാന് എം. സജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി. സുഗതന്, സാമ്പത്തിക കമ്മിറ്റി ചെയര്മാന് പി. ദിനേശന്, ജില്ലാ ട്രഷറര്‍ ജോസ്മോന്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്, സെക്രട്ടറി വി.കെ. പ്രകാശന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. സതീശന്, ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ പി.വി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.