പ്രയുക്തി മെഗാ തൊഴില്‍മേള നടത്തി
1492759
Sunday, January 5, 2025 7:54 AM IST
പെരിയ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രയുക്തി മെഗാ തൊഴില്‍ മേള പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. സുമ കുഞ്ഞികൃഷ്ണന്, രാജന് പെരിയ, ഡോക്ടര്‍ കെ.വി. ശശിധരന്, ഡോ.വി. ഹേമലത, പി. പവിത്രന്, പങ്കജ്, കെ.വി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത്ത് ജോണ്‍ സ്വാഗതവും എംപ്ലോയ്മെന്റ് ഓഫീസര്‍ പി.കെ. അജേഷ് നന്ദിയും പറഞ്ഞു.
380 ഉദ്യോഗാർഥികളും 42 ഉദ്യോഗായകരും പങ്കെടുത്ത ജോബ് ഫെയറില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയി 105 ഉദ്യോഗാര്‍ഥികള്‍ നിയമിതരായി. 180 ഓളം ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.