വയോജന സംഗമം നടത്തി
1492760
Sunday, January 5, 2025 7:54 AM IST
പളളിക്കര: പഞ്ചായത്ത് ഐസിഡിഎസ്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സഹകരണത്തോടെ പളളിക്കര റെഡ്മൂണ്‍ ബീച്ചിൽ സുകൃതം 2025 എന്ന പേരില്‍ സംഘടിപ്പിച്ച വയോജന സംഗമം പരിപാടി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന് അധ്യക്ഷത വഹിച്ചു. സിനിമ നാടക പ്രവര്ത്തകന് സുഭാഷ് വനശ്രീ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്നീന് വഹാബ്, സ്ഥിരംസമിതി അധ്യക്ഷരായ വി. സൂരജ്, എ. മണികണ്ഠന്, മെംബര്‍മാരായ സിദ്ദിഖ് പളളിപ്പുഴ, മൗവ്വല്‍ കുഞ്ഞബ്ദുളള, എം.പി. ജയശ്രീ, മുന്‍ പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്, അബ്ദുള്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ ക്ലാസെടുത്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. ജയശ്രീ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.എം. ഗ്രീഷ്മ നന്ദിയും പറഞ്ഞു.