കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കുന്നു: ബിനോയ് വിശ്വം
1491784
Thursday, January 2, 2025 1:46 AM IST
കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് പാര്ട്ടിക്കുള്ളില്പര്ട്ടിക്ക് നിരക്കാത്ത ഒരുപാട് പ്രവണതകള്‍ തലപൊക്കിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എങ്ങനെയും പണമുണ്ടാക്കിയാല്‍ ആ നാണക്കേട് പണം മാറ്റിക്കോള്ളുമെന്ന പഴഞ്ചൊല്ല് പുതിയ കാലത്തിന്റെ നീതിശാസ്ത്രമായി മാറിയിരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തി മൂത്താല്‍ കമ്യൂണിസ്റ്റ് ആശയങ്ങളും സ്വന്തം കര്‍ത്തവ്യങ്ങളും മറന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവണീശ്വരത്തെ പി. കൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.വി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ, ബങ്കളം കുഞ്ഞികൃഷ്ണന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, എന്‍. ബാലകൃഷ്ണന്, കരുണാകരന് കുന്നത്ത്, എ. തമ്പാന്, ഗംഗാധരന് പള്ളിക്കാപ്പില്‍, പി. മിനി, എം. മുരളീധരന്, പി. ജിജീഷ്, എ. ബാലന്, ബി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.