കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളി തിരുനാള്‍ നാളെ മുതല്‍
1491778
Thursday, January 2, 2025 1:46 AM IST
കാഞ്ഞങ്ങാട്: ഉണ്ണിമിശിഹാ ഫൊറാന പള്ളിയിലെ പ്രധാന തിരുനാള്‍ ആഘോഷത്തിന് നാളെ വൈകുന്നേരം 4.15ന് ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുര കൊടിയേറ്റും.
നാളെ മുതല്‍ 10 വരെ പുലര്‍ച്ചെ 5.20ന് ആരാധന, 6.15നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.25നു ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും.
ഫാ. ജിതിന് കളത്തില്‍, ഫാ. മാത്യു പരവരാകത്ത്, ഫാ. ജോര്‍ജ് ചേന്നപ്പള്ളി, ഫാ. സുനീഷ് പുതുകുളങ്ങര, ഫാ. ജോണ്സണ് നെടുംപറമ്പില്‍, ഫാ. തോമസ് പള്ളിക്കല്‍, റവ. ഡോ. ജോസ് തയ്യില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
11ന് ഉച്ചകഴിഞ്ഞ് 3.50നു ജപമാല. 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍. 6.30നു നഗരപ്രദക്ഷിണം. സമാപനദിനമായ 12നു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന. 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. അമല്‍ തൈപ്പറമ്പില്‍. തുടര്‍ന്ന് ലദീഞ്ഞ്, നഗരപ്രദക്ഷിണം, സമാപനാശീര്‍വാദം.
സെന്റ് പോൾസ് പള്ളി തിരുനാളിന് തുടക്കമായി
തൃക്കരിപ്പൂർ: സെന്റ് പോൾസ് ഇടവക പള്ളിയിൽ തിരുനാൾ ആഘോഷത്തിന് തുടക്കംകുറിച്ച് ഇടവക വികാരി ഫാ. വിനു കയ്യാനിക്കൽ കൊടിയേറ്റി. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് തണ്ണിക്കോട്ട് കാർമികത്വം വഹിച്ചു. ഫാ. ജേക്കബ് മാവുങ്കൽ വചനസന്ദേശം നൽകി.
ഇന്നു വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ എടത്തിൽ കാർമികത്വം വഹിക്കും. വചനസന്ദേശം-ഫാ. ജിനോ ചക്കാലക്കൽ. നാളെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ആൻസിൽ പീറ്റർ മുഖ്യകാർമികനാവും. വചനസന്ദേശം-ഫാ. റിന്റോ ചന്ദ്രൻകുന്നിൽ. നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷിജു സഹകാർമികനായിരിക്കും. വചനസന്ദേശം-ഫാ. ലിന്റോ സ്റ്റാൻലി. തുടർന്ന് തൃക്കരിപ്പൂർ ടൗണിലേക്ക് അനുഗ്രഹയാത്ര നടത്തും.
സമാപനദിനമായ അഞ്ചിനു രാവിലെ 10.30ന് നടക്കുന്ന സമൂഹബലിക്ക് റവ. ഡോ. ജെറോം ചിങ്ങന്തറ കാർമികത്വം വഹിക്കും. ഫാ. ഷിബു മണ്ണഞ്ചേരിയിൽ സഹകാർമികനാകും. ഉച്ചക്ക് നേർച്ചഭക്ഷണ വിതരണവും നടക്കും.