ചിറ്റാരിക്കാൽ റോഡിന്റെ ശോച്യാവസ്ഥ: കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി
1491782
Thursday, January 2, 2025 1:46 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ടൗണിൽ തോമാപുരം സെന്റ് തോമസ് പള്ളി മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പ്രവൃത്തി മാസങ്ങളായിട്ടും പൂർത്തിയാക്കാതെ കുഴിയും പൊടിയുമായി കിടക്കുന്നതില്‍ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഉപവാസ സമരം നടത്തി.
താഴെ ജംഗ്ഷനിൽ നടന്ന ഉപവാസം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി കരിമഠം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യു, ഈസ്റ്റ് എളേരി ബാങ്ക് പ്രസിഡന്റ് മാത്യു പടിഞ്ഞാറേൽ, തോമസ് മാത്യു, സെബാസ്റ്റ്യൻ പൂവത്താനി, ഗോപാലകൃഷ്ണൻ തയ്യേനി, ജോസുകുട്ടി നടുവിലേക്കൂറ്റ്, ഡൊമിനിക് കോയിത്തുരുത്തേൽ, പ്രശാന്ത് പാറേക്കുടിയില്, സന്തോഷ് ചൈതന്യ, മേഴ്സി മാണി, ജോണി പള്ളത്തുകുഴി, മനോജ് കിഴക്കേൽ, ബെന്നി കോഴിക്കോട്ട്, ജോൺസൺ മുണ്ടമറ്റം, സിന്ധു ടോമി, ജെമിനി അമ്പലത്തിങ്കൽ, ബേബി പാണിച്ചിറ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗം മുരളീധരൻ എന്നിവര്‍ നേതൃത്വം നല്കി.