ജവഹര്‍ നാട്ടുത്സവ് ആരംഭിച്ചു
1491785
Thursday, January 2, 2025 1:46 AM IST
ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നാലുമാസം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷപരിപാടി ജവഹര്‍ നാട്ടുത്സവിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് സി. രാജന് പെരിയ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ രജനി നാരായണന്, കെ.വി. ഗോപാലന്, സതീശന് ഇരിയ, വിഷ്ണു കാട്ടുമാടം, സനല്‍കുമാര്‍ കാട്ടുമാടം, ശാന്ത ഗോപാലകൃഷ്ണന്, സുനില്‍കുമാര്‍, സ്വാതി, രേഷ്മ ജയരാജ്, കെ.ടി. കുമാരന് എന്നിവര്‍ പ്രസംഗിച്ചു.