പുലിഭീതി: പാത്രംകൊട്ടി പ്രതിഷേധിച്ചു
1491781
Thursday, January 2, 2025 1:46 AM IST
ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നില്‍ ഫ്രണ്ട്സ് നുസ്രത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ബോവിക്കാനം സെക്ഷന്‍ ഓഫീസിലേക്ക് പാത്രംകൊട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ബി.എം. അബൂബക്കര്‍, ബി. അഷ്റഫ്, മണികണ്ഠന് ഓമ്പയില്‍, മുഹമ്മദ്കുഞ്ഞി കൊടുവളപ്പ്, അബ്ദുൾ റഹ്മാന് ചാപ്പ, കബീര്‍ മുസ്ലിയാര് നഗര്‍, കലാം പള്ളിക്കല്‍, മുഹമ്മദ് കുഞ്ഞി ബാവിക്കര, അബൂബക്കര്‍ ചാപ്പ, അബ്ദുൾ ഖാദര്‍ ബെള്ളിപ്പാടി, ബി.കെ. ഷാഫി അമ്മംങ്കോട്, ജാസര്‍ പൊവ്വല്‍, പി. അബ്ദുള്ള കുഞ്ഞി, മൊയ്തീന് ചാപ്പ എന്നിവര്‍ പങ്കെടുത്തു.