ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
1491779
Thursday, January 2, 2025 1:46 AM IST
കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്നു രാത്രി ഏഴിന് ആനന്ദാശ്രമം ലയണ്‍സ് ക്ലബ് ഫൗണ്ടേഷന് ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. വിന്‍സെന്റ് മാത്യു മുഖ്യാതിഥിയാകും.
ജെസിഐ മേഖല പ്രസിഡന്റ് ജെസില്‍ ജയന് പങ്കെടുക്കും. പുതിയ പ്രസിഡന്റായി രതീഷ് അമ്പലത്തറയും സെക്രട്ടറിയായി ഡോ. എ.കെ. രാഹുലും ട്രഷററായി വിഷ്ണുപ്രസാദും ചുമതലയേല്‍ക്കും.