പുതുവത്സരാഘോഷം നടത്തി
1491783
Thursday, January 2, 2025 1:46 AM IST
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ വൈസ് പ്രസിഡന്റ് ബെന്നി ജയിംസ് ഐക്കരയ്ക്ക് കേക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ട്രഷറർ പി.വി. ഷാജി, സാം സെബാസ്റ്റ്യൻ, പി.എം. ബേബി, ജോയൽ ജോസഫ്, സി.ജെ. സോജി, സി.വി. വിശ്വംഭരൻ, അനീഷ് ക്രിസ്റ്റൽ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് കുസുമം ബെന്നി വിലങ്ങാട്, മധു പാത്തിക്കര എന്നിവർ നേതൃത്വം നൽകി. മുഴുവൻ മെംബർമാർക്കും ടൗണിലെ ചുമട്ടുതൊഴിലാളികൾക്കും കേക്ക് സമ്മാനിച്ചു.
കാഞ്ഞങ്ങാട്: എന്‍സിസി 32 കേരള ബറ്റാലിയന് പടന്നക്കാട് നെഹ്റു കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐങ്ങോത്ത് സ്നേഹസദന്‍ പുനരധിവാസകേന്ദ്രത്തില്‍ പുതുവത്സരം ആഘോഷിച്ചു.
സിസ്റ്റര്‍ ആല്ഫിന് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. അണ്ടര്‍ ഓഫീസര്‍ ഫിസ നൗറീന് പരീത് സ്വാഗതവും സൂര്യ സുരേഷ് നന്ദിയും പറഞ്ഞു.