വിമുക്തഭടൻമാരുടെ കുടംബ സംഗമം
1491100
Monday, December 30, 2024 6:58 AM IST
റാണിപുരം: എക്സ് ബിഎസ്എഫ് പേഴ്സണല്‍ വെല്‍ഫയര്‍ അസോസിയേഷന് ജില്ലാതല കുടുംബ സംഗമം വാലിവ്യു റിസോര്‍ട്ട് ഹാളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.വി. പത്മനാഭന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. രാജപുരം എസ്എച്ച്ഒ പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി കെ.വി. മാത്യു, നാരായണന് പാലാട്ട്, പി. മോഹനന്, ലൈസമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ. മധുസൂദനന് നായര്‍ സ്വാഗതവും ട്രഷറര്‍ ടി. സുകുമാരന്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തൃക്കരിപ്പൂർ ശാഖയുടെ കുടുംബ സംഗമം നടക്കാവ് വിമുക്തഭട ഭവനിൽ സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വി. ഉണ്ണികൃഷ്ണൻ, കെ. മോഹനൻ, ടി.പി. മുകുന്ദൻ, ഇ. രാജൻ, ദേവി രവീന്ദ്രൻ, പി.വി. മനോജ് കുമാർ, ലത ബാബു, ബിന്ദു സതീശൻ എന്നിവർ പ്രസംഗിച്ചു.