രുചി വൈവിധ്യങ്ങള്‍ തീര്‍ത്ത് പായസമേള
1491106
Monday, December 30, 2024 6:58 AM IST
പുല്ലൂര്‍: പായസത്തിന്റെ രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ ഒരുക്കി പായസ പാചക മത്സരം നടന്നു. വണ്ണാര്‍ വയല്‍ അഡ്വ.പി. കൃഷ്ണന് നായര്‍ സ്മാരക ഗ്രന്ഥാലയത്തിലാണ് 17 തരം പായസങ്ങള്‍ തയാറാക്കി മത്സരം സംഘടിപ്പിച്ചത്. പഴം പായസം തയ്യാറാക്കിയ ലക്ഷ്മി പുല്ലൂര്‍ ഒന്നാം സ്ഥാനവും ചക്കവരട്ടി പായസം ഒരുക്കിയ അനഘ സുധീറിന് രണ്ടാം സ്ഥാനവും ഗോതമ്പു പായസവും അടപ്രഥമനും ഒരുക്കിയ രജനി കരിമ്പുവളപ്പിലും വിജയശ്രീയും മൂന്നാംസ്ഥാനം നേടി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം രമ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.വി. ശ്യാമള അധ്യക്ഷത വഹിച്ചു. രമണി രാജന്, ഉഷ നാരായണന്, സുധീഷ് കൃഷ്ണ, എന്‍. മഞ്ജുഷ, ബീന രാജന് എന്നിവര്‍ പ്രസംഗിച്ചു.