എംടിയേയും സക്കീർ ഹുസൈനെയും അനുസ്മരിച്ച് മൊഗ്രാൽ ഗ്രാമം
1490822
Sunday, December 29, 2024 6:23 AM IST
മൊഗ്രാൽ: സാഹിത്യത്തിനും സിനിമയ്ക്കും സംഗീതത്തിനും അവിസ്മരണീയമായ സംഭാവനകൾ നൽകിയ എംടിയ്യും ഉസ്താദ് സക്കീർ ഹുസൈനെയും ഒരേസമയം ഓർത്തെടുത്ത് ഇശൽ ഗ്രാമമായ മൊഗ്രാൽ.
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കാസർഗോഡ് സാഹിത്യവേദി പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി, ഉസ്താദ് ഹസൻ ഭായ്, വ്യവസായ പ്രമുഖൻ എം.എ. ഹമീദ്, കെ.എം. മുഹമ്മദ്, ബഷീർ അഹമ്മദ് സിദ്ദിഖ്, എം. മാഹിൻ, ഹമീദ് പെർവാഡ്, എസ്.കെ. ഇഖ്ബാൽ, അഹമ്മദലി കുമ്പള, എം.എം. റഹ്മാൻ, എം.എ. മൂസ, താജുദ്ദീൻ മൊഗ്രാൽ, ആർട്ടിസ്റ്റ് മൊയ്തീൻ, നീന്തൽ പരിശീലകൻ എം.എസ്. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
ഉസ്താദ് ഹസൻ ഭായിയുടെ ഷെഹനായിയും പുല്ലാങ്കുഴലും ശിവാനന്ദൻ, ദാമോദരൻ എന്നിവരുടെ തബലയും അനുസ്മരണ സമ്മേളനത്തെ വേറിട്ടതാക്കി. ആധുനിക ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശില്പിയായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും യോഗം അനുസ്മരിച്ചു.