4,373 തെരുവു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി
1491570
Wednesday, January 1, 2025 5:30 AM IST
കാസര്‍ഗോഡ്: സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി തെരുവുനായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ രണ്ടു നഗരസഭകളിലും 28 പഞ്ചായത്തുകളിലുമായി 4,373 നായ്ക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി.
ഇനിയും പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന് നടത്താനുള്ള 10 പഞ്ചായത്തുകളും ഒരു നഗരസഭയും റിവിഷന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാമ്പയിന് നടത്തുന്നതോടെ ജില്ല സമ്പൂര്‍ണമായി തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് കൈവരിക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പും മിഷന് റാബിസ് എന്ന എന്‍ജിഒയും ചേര്‍ന്ന് പേവിഷ ബോധവത്കരണ പ്രചരണത്തിനായുള്ള പ്രചരണ വാഹനം തലസ്ഥാനത്തുനിന്നും പ്രചരണം ആരംഭിച്ചു.
പേവിഷബാധ സംബന്ധിച്ച വീഡിയോ ചിത്രങ്ങളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും.
പേവിഷബാധയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയ ദൂരീകരണത്തിനുവേണ്ട ഇന്ററാക്റ്റീവ് സെഷനുള്ള സൗകര്യങ്ങളും പ്രാചരണ വാഹനത്തിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പ്രചരണ പരിപാടിയുടെ സമാപനം ബേഡഡുക്ക പഞ്ചായത്തില്‍ നടത്തും.