കെഎസ്എംഎ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം
1491390
Tuesday, December 31, 2024 7:28 AM IST
തൃക്കരിപ്പൂർ: പാഴ് വസ്തു ശേഖരണ മേഖലയിലെ പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്ന് കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ (കെഎസ്എംഎ) കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നടക്കാവ് മിദ്ലാജ് മിനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഖാദർ കേരള സ്റ്റീൽ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് മനോജ് കല്ലൂരാവി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോ. സെക്രട്ടറി നിസാർ തലശേരി മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി വി.വി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജില്ലാ ട്രഷറർ വി. തങ്കമുത്തു അനുമോദിച്ചു.
രക്ഷാധികാരി കെ.പി. കുര്യൻ, മേഖലാ സെക്രട്ടറി പി. മനു പ്രകാശ്, ട്രഷറർ വേലുസ്വാമി, ജില്ലാ ഭാരവാഹികളായ ഹാരിസ് ചട്ടഞ്ചാൽ, എൻ. മാരിമുത്തു, ജയൻ പടന്നക്കാട്, കെ. കനകരാജ്, പർവേസ് പടന്നക്കാട്, എ. അമീർ, എൻ. സാമുവേൽ, മുഹമ്മദ് കുഞ്ഞി ചേരൂർ എന്നിവർ പ്രസംഗിച്ചു.
കെഎസ്എംഎ കാഞ്ഞങ്ങാട് മേഖല രണ്ടായി വിഭജിച്ച് തൃക്കരിപ്പൂരും കാഞ്ഞങ്ങാടും പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. തൃക്കരിപ്പൂർ മേഖലാ പ്രസിഡന്റായി സി.എച്ച്. ഹനീഫയെയും സെക്രട്ടറിയായി എം.വി. കൃഷ്ണനെയും ട്രഷററായി വേലുസ്വാമിയെയും തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റായി കെ. കുര്യനും സെക്രട്ടറിയായി പി. മനു പ്രകാശും ട്രഷററായി വി. തങ്കമുത്തുവും ചുമതലയേറ്റു.