മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1491103
Monday, December 30, 2024 6:58 AM IST
വെള്ളരിക്കുണ്ട്: ഇന്ത്യയുടെ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബളാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ സർവകക്ഷി അനുശോചന യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
കെ.സി. ജയിംസ്, ചന്ദ്രൻ വിളയിൽ, വി. കുഞ്ഞിക്കണ്ണൻ, എ.സി. ലത്തീഫ്, പ്രിൻസ് ജോസഫ്, ബിജു തുളുശേരി, ടി. ഗംഗാധരൻ, കെ. സാലു, ടി.പി. നന്ദകുമാർ, മീനാക്ഷി ബാലകൃഷ്ണൻ, ഹരീഷ് പി. നായർ, ബാബു കോഹിനൂർ, എം. രാധാമണി, ടി. അബ്ദുൾ ഖാദർ, ബിൻസി ജെയിൻ, പി.സി. രഘുനാഥ്, വി. മാധവൻ നായർ, സി.വി. ശ്രീധരൻ, സിബിച്ചൻ പുളിങ്കാല, വി.എം. ബഷീർ, കെ.ടി. ദേവസ്യ, എം.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചായ്യോത്ത്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായ്യോം ബസാറിൽ നിന്ന് ചോയ്യംകോട്ടേക്ക് മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടന്നു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി.വി. ഭാവനൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ. കുമാരൻ, ബിജെപി നേതാവ് എസ്.കെ. ചന്ദ്രൻ, കോൺഗ്രസ്-എസ് നേതാവ് രാഘവൻ കുലേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ഇ. തമ്പാൻ നായർ, സി.വി. ഗോപകുമാർ, കെ. കുഞ്ഞിരാമൻ, ദിനേശൻ പെരിയങ്ങാനം, സിജോ പി. ജോസഫ്, സി.വി. ബാലകൃഷ്ണൻ, അജയൻ വേളൂർ, ജയകുമാർ ചാമക്കുഴി, ലിസി വർക്കി, ശശി ചാങ്ങാട്, ലക്ഷ്മി, വിഷ്ണു പ്രകാശ്, ബാലഗോപാലൻ കാളിയാനം എന്നിവർ പ്രസംഗിച്ചു.