കാഞ്ഞങ്ങാട് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കണം: ആര്‍ട്ട് ഫോറം
1491568
Wednesday, January 1, 2025 5:30 AM IST
കാഞ്ഞങ്ങാട്: കലാ-സാംസ്കാരിക പരിപാടികള്‍ നടത്താന്‍ കാഞ്ഞങ്ങാട് ഒരു പൊതുസ്ഥലം ഇല്ലാത്തത് കലാ-സാംസ്കാരിക സംഘടനകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ കാര്യം ഗൗരവമായി പരിഗണിച്ച് ഒരു ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കണമെന്നും നഗരസഭ ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
വി. സുരേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന് ആലാമിപള്ളി, ബി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വി. സുരേഷ് മോഹന്‍-പ്രസിഡന്റ്, ദിനേശന് മൂലക്കണ്ടം, എന്‍. മണിരാജ്, അംബുജാക്ഷന് ആലാമിപള്ളി-വൈസ് പ്രസിഡന്റുമാര്‍, ചന്ദ്രന് ആലാമിപള്ളി-സെക്രട്ടറി, എന്‍.കെ. ബാബുരാജ്, എം.എസ്. ലജിന്, എം.വി. ബാലചന്ദ്രന്-ജോയിന്റ് സെക്രട്ടറിമാര്‍, ബി. സുരേന്ദ്രന്-ട്രഷറര്‍.