എസ്ഐ ബാബു തോമസിന് യാത്രയയപ്പ് നല്കി
1491393
Tuesday, December 31, 2024 7:28 AM IST
അമ്പലത്തറ: 32 വർഷത്തെ പോലീസ് സേവനത്തിന് ശേഷം അമ്പലത്തറ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്ഐ ബാബു തോമസിന് സഹപ്രവർത്തകർ സ്നേഹാദരം നല്കി. യാത്രയയപ്പ് ചടങ്ങ് ബേക്കൽ എസ്ഡിപിഒ വി.വി. മനോജ് ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
വെള്ളരിക്കുണ്ട് എസ്എച്ച്ഒ ടി.കെ. മുകുന്ദൻ, കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് എം.വി. ദാസ്, കെപിഎ ജില്ലാ സെക്രട്ടറി എ.പി. സുരേഷ്, പ്രസിഡന്റ് രാജ്കുമാർ ബാവിക്ക, അമ്പലത്തറ എസ്ഐ കെ.ലതീഷ്, ടി.വി. പ്രമോദ്, എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.