മനുസ്മൃതിയും ചാതുര്‍വര്‍ണ്യവുമല്ല ഹിന്ദുമതം: ബിനോയ് വിശ്വം
1491572
Wednesday, January 1, 2025 5:30 AM IST
കാസര്‍ഗോഡ്: മനുസ്മൃതിയും ചാതുര്‍വര്‍ണ്യവുമല്ല യഥാര്‍ഥ ഹിന്ദുമതമെന്നും യാഥാര്‍ഥ ഹിന്ദുക്കള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും ഗുരുവിന്റെ ആശയങ്ങള്‍ക്ക് കടകവിരുദ്ധമാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പി.ടി. ഭാസ്കര പണിക്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭാഗ്യം തേടി വന്ന് സ്വതന്ത്രന്മാരായി മത്സരിച്ചു ജയിക്കുകയും പിന്നെ പാലം വലിക്കുകയും ചെയ്യുന്ന ഈ കാലത്ത് 57ലെ സ്വതന്ത്രന്മാരെ പറ്റി പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അന്നത്തെ സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ആര്‍ക്കും പറ്റിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അനുസ്മരണ ചടങ്ങിൽ പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ, നാരായണന് പേരിയ, കെ.പി. സുരേഷ് രാജ്, സി.പി. ബാബു, വി. രാജന് എന്നിവര്‍ പ്രസംഗിച്ചു.