എകെസിസി സഹായധനവും മരുന്നുകളും വിതരണം ചെയ്തു
1491388
Tuesday, December 31, 2024 7:28 AM IST
മാലോം: എകെസിസി തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗതികളെയും ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനാഥരെയും ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി സ്വരൂപിച്ച സഹായധനത്തിന്റെയും മരുന്നുകളുടെയും അനുബന്ധ സാധനങ്ങളുടെയും വിതരണം ചുള്ളി ആശ്രമത്തിൽ ബ്രദർ ചാക്കോ അപ്പന് നൽകി.
ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കത്തോലിക്കാ കോൺഗ്രസ് മാലോം ഫൊറോനാ ഡയറക്ടർ ഫാ. തോമസ് വെള്ളൂർ പുത്തൻപുരയ്ക്കൽ, രാജു കണിയാന്തറ, കെ.എ. ജോസഫ് കൊച്ചുകുന്നത്ത് പറമ്പിൽ, ബെന്നി തുളുമ്പംമാക്കൽ, ജോണി തോലമ്പുഴ, മനോജ് അറയ്ക്കൽ, സിബി പുതുവീട്ടിൽ എന്നിവർ സംബന്ധിച്ചു.