"പുലി വരുന്നേ പുലി' ചർച്ചയുമായി ബോവിക്കാനം നിവാസികൾ
1491566
Wednesday, January 1, 2025 5:30 AM IST
ബോവിക്കാനം: "പുലി വരുന്നേ പുലി' എന്ന വിഷയത്തില്‍ ബോവിക്കാനം മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച നടത്തി. മുളിയാറിലും സമീപ പഞ്ചായത്തുകളിലും പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ആധിക്യം മൂലം ജനങ്ങളുടെ സ്വൈരജീവിതത്തിന് നിരന്തര ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.
ഇത്രയൊക്കെയായിട്ടും അധികൃതർ യാന്ത്രികമായ മൗനത്തിലാണന്നും ഈ നില ഇനിയും തുടര്‍ന്നാല്‍ ജനങ്ങള്‍ വെറുതെയിരിക്കില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. രാഘവന് ബെള്ളിപ്പാടി, പി. ജ്യോതിസൂര്യന്‍, പി.ജി. രാജേഷ്, ശോഭ ചറവ് എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്നാവശ്യപ്പെട്ട് നാട്ടിലെ മുഴുവന്‍ ആളുകളും ഒപ്പിട്ട നിവേദനം അധികൃതര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.