‘രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം’ രക്തദാന ക്യാമ്പ് നടത്തി
1491391
Tuesday, December 31, 2024 7:28 AM IST
വെള്ളരിക്കുണ്ട്: രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം എന്ന സന്ദേശമുയർത്തി ബ്ലഡ് ഡോണേഴ്സ് കേരള കാസർഗോഡ്, ടിഎസ്എസ്എസ് വെള്ളരിക്കുണ്ട് മേഖല, സെന്റ് ജൂഡ്സ് എച്ച്എസ്എസ് എൻസിസി യൂണിറ്റ്, വൈഎംസിഎ വെള്ളരിക്കുണ്ട്, മിഷൻ ലീഗ്, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കുമായി സഹകരിച്ചുകൊണ്ട് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിൽ വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവർമാരും നാട്ടുകാരുമുൾപ്പെടെ രക്തദാനം നടത്തി. ബഷീർ അരീക്കോടൻ, ഷോണി കെ. ജോർജ്, പി.എൻ. ജെന്നി, ജോഷ്വ, ബിന്ദു സോജി, ബീന ബേബി, മനു ജിൻസൺ, ബോബി ബിജു എന്നിവർ നേതൃത്വം നൽകി.