പൂർവ വിദ്യാർഥി-അധ്യാപക സംഗമം നടത്തി
1490823
Sunday, December 29, 2024 6:23 AM IST
ചെറുപുഴ: തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി-അധ്യാപക സംഗമം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഡോ. കെ.എസ്. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.കെ. ജോയി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, മുഖ്യാധ്യാപകൻ കെ. പ്രസാദ്, വി.ജി. ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ കെ.ഡി. പ്രവീൺ, കെ.എം. ഷാജി, കെ.പി. സുനിത, ജി. പ്രദീപ്കുമാർ, വി.വി. രാജൻ, റോയിസ് കുര്യൻ, ജോസഫ് കല്ലിപ്പുഴ, പിടിഎ പ്രസിഡന്റ് കെ.എം. ബിജോ, മദർ പിടിഎ പ്രസിഡന്റ് സ്മിത ഷൈജു, ജോസഫ് മുള്ളൻമട, സ്കൂൾ പ്രഥമ മുഖ്യാധ്യാപകൻ ടി.എച്ച്. മുഹമ്മദാലി, ആദ്യത്തെ അധ്യാപിക കെ.എം. ലീലാമ്മ എന്നിവർ പ്രസംഗിച്ചു. ബാച്ച് തിരിഞ്ഞ് യോഗങ്ങളും, സ്നേഹവിരുന്നും നടന്നു.